അബൂദാബി

മഴയും തണുപ്പും നല്ലത് , പക്ഷെ കാർ കേടായാൽ ഇൻഷുറൻസ് കിട്ടുമോ ?

യുഎ ഇ യിൽ കഴിയുന്നവർക്ക് ഇതിലും നല്ല സുഖകരമായ കാലാവസ്ഥാദിനങ്ങൾ സ്വപ്നങ്ങളിൽ മാത്രം .  ചിക്കൻ വറുത്തത് ചൂടോടെ കഴിക്കാൻ കൊതിക്കുന്ന മലയാളിക്ക് ലീവ് എടുത്ത് വളഞ്ഞിരുന്നു സൊറ പറഞ്ഞു കഴിക്കാൻ ഇതിലും നല്ല സമയമില്ല.
നിർത്താതെ പെയ്യുന്ന മഴ , തണുപ്പ് , കാറ്റ് , ആലിപ്പഴം , റോഡുകളിൽ വെള്ളക്കെട്ട് , ചാഞ്ഞ് ഒടിഞ്ഞ മരച്ചില്ലകൾ , കാറ്റിൽ പാറി വീണ നെയിം ബോർഡുകൾ , പാതിവഴിയിൽ നിന്ന് പോയ വാഹനങ്ങൾ ,  വാഹനങ്ങൾ നടുറോഡിൽ ഉന്തി തള്ളി നീക്കുന്ന കൂട്ടുകാർ , വേഗത്തിൽ ഓടുന്ന റിക്കവറി പിക്ക് അപ്പ് വാഹനങ്ങൾ , ഷൂസും കയ്യിൽ പിടിച്ചു ചെളി വെള്ളം ചവുട്ടിപ്പോകുന്ന കാൽനട യാത്രക്കാർ , സൈക്കിളിൽ മഴ കൊള്ളാനിറങ്ങിയ സ്കൂൾ കുട്ടികൾ , അടഞ്ഞു കിടക്കുന്ന സ്കൂളുകൾ , ഇടയ്ക്കിടെ മിന്നൽ വന്ന് എത്തിനോക്കുമ്പോൾ മൊബൈൽ ഫോൺ സംഭാഷണം ഒന്ന് നിർത്തിവയ്ക്കുന്നവർ , പിന്നാലെ വരുന്ന ഇടിവെട്ട് കേട്ട് ദുബായിലും നാടുപോലെ എന്ന് പറഞ്ഞു നെടുവീർപ്പിടുന്നവർ , ക്‌ളൗഡ്‌ സീഡിംഗ് വിദ്യയെക്കുറിച്ച് സംസാരിക്കുന്നവർ , ഷാർജയിൽ വെള്ളം കെട്ടി നിൽക്കുന്ന സബ്‌വേ നടപ്പാത കടക്കാൻ 2 ദിർഹത്തിന്റെ ട്രോളി ഓഫറുമായി വരുന്ന ബംഗാളി നവ  മഴ ബിസിനസ് സംരംഭകൻ , ആളുകൾ വരാത്തതുകൊണ്ടു ദേഷ്യം പിടിച്ചിരിക്കുന്ന റെസ്റ്ററന്റ് മുതലാളി, മഴയത്തും ഡെലിവറി ചെയ്യേണ്ടി വരുന്ന ബാർവാലയുടെ കുളിരും പനിയും , ഓഫീസുകളിൽ മഴയെ കുറിച്ച് മാത്രം സംസാരിച്ച് വേറെ കാര്യമായ ജോലിയൊന്നും ചെയ്യാതെ ഉദാസീനമായി സമയം കഴിച്ചു വിടുന്നവർ , എയർപോർട്ടുകളിൽ എത്താൻ വേണ്ടി ട്രാഫിക്കിൽ പെടാതിരിക്കാൻ കുറച്ച് നേരത്തെ ഇറങ്ങുന്നവർ എന്നിങ്ങനെ ആയിരം വിഭാഗങ്ങളിലായി ദുബൈയുടെ ശൈത്യ കാലം മുന്നോട്ടു നീങ്ങവേ വേദനിക്കുന്ന ഒരു ചെറിയ കാര്യം ഓർമ്മിപ്പിക്കുന്നു.
മഴയും കുളിരും വരും പോകും . അവനവന്റെ വാഹനം ഈ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കേടായാൽ നമ്മുടെ ഇൻഷുറൻസ് അത് കവർ ചെയ്യുമോ . ഇല്ലെന്നാണ് കൂടുതൽ പേരുടെയും അനുഭവം . അങ്ങനെയാണെങ്കിൽ മഴയത്ത് വാഹനങ്ങളുമായി മഴ ആസ്വദിക്കാൻ പുറത്ത് ചുറ്റുന്നവർ മുതൽ 2000 വരെ കരുതി വയ്‌ക്കുന്നത്‌ നല്ലതാണ്. ഇൻഷുറൻസ് പേപ്പർ ഒന്ന് നേരെ നോക്കി ഉറപ്പുവരുത്തുക . അടുത്ത ഇൻഷുറൻസ് എടുക്കുമ്പോൾ ഇതിനെക്കുറിച്ചു ചോദിക്കുകയെങ്കിലും ചെയ്യുക . മരിക്കുന്ന വകുപ്പിലെ ഇൻഷുറൻസിനെ  കുറിച്ച് മാത്രം ചിന്തിക്കുന്ന ശീലം മാറ്റുക. ജീവിച്ചിരിക്കുമ്പോൾ വലിയ ചിലവുകൾ വരാത്ത കാര്യവും ചിന്തയിൽ വരട്ടെ .
error: Content is protected !!