Info

ശബാന ആസ്മിയുടെ നില ഗുരുതരമല്ല ; നിരീക്ഷണം തുടരുമെന്ന് ഡോക്ടര്‍മാര്‍

ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ച് നടന്ന കാറപകടത്തിൽ പരുക്ക് പറ്റിയ ബോളിവുഡ് താരം ശബാന ആസ്മിയുടെ നില തൃപ്തികരം എന്ന് ഡോക്ടർമാരും ഭർത്താവ് ജാവേദ് അക്തറും മാധ്യമങ്ങളോട് പറഞ്ഞു
അപകടം നടന്നയുടനെ ഷബാന ആസ്മിയെ അടുത്തുള്ള എം.ജി.എം ആശുപത്രിയില്‍ എത്തിച്ചിരുന്നു. നടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പിന്നീട് മുംബൈയിലെ കോകിലാബെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവര്‍ക്കും ഗുരുതരപരിക്കുണ്ട്.

ഷബാനയുടെ തലക്കും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്.മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 5 തവണ നേടിയ നടിയാണ് ശബാന അസ്‌മി .

error: Content is protected !!