അന്തർദേശീയം

കൊറോണ: ചൈനയില്‍ ഭീതിയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കണം, കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് സർക്കാർ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി  ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യസെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്. അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരടക്കം 288 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരിൽ ഏഴ് പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.  കണ്ണൂർ പേരാവൂരിലെ ഒരു കുടുംബത്തിലെ നാലു പേരും, മലപ്പുറത്ത് ആശുപത്രിയിലുള്ള ഒരാളും ഇവരിൽപ്പെടും.അതിനിടെ എയർപോർട്ടുകളിലെ പരിശോധനയ്ക്ക് കേന്ദ്രസംഘം ഇന്നെത്തിയേക്കും.  ശക്തമായ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്.

error: Content is protected !!