ദുബായ്

ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ആളെ ദുബായ് പൊലീസ് രക്ഷിച്ചു.

ബദ മേഖലയിലെ ഇരുനില കെട്ടിടത്തിൽ താമസിച്ചിരുന്ന യൂറോപ്യൻ പൗരനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.ആത്മഹത്യാ കുറിപ്പും കണ്ടെടുത്തതായി സിഐഡി തലവൻ ബ്രിഗേ.ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു.ഇയാൾക്ക് കൗൺസലിങും മറ്റും നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദുബായ് പൊലീസ്.
ആത്മഹത്യാ ശ്രമം ഫെയ്സ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയതു ശ്രദ്ധയിൽപെട്ട സുഹൃത്താണു ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. ദുബായ് പൊലീസ് പെട്ടെന്നു തന്നെ ഇയാളുടെ താമസസ്ഥലത്തെത്തി രണ്ടാം നിലയിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും കഴുത്തിൽ കയർ മുറുകി ബോധരഹിതനായിരുന്നു. ആംബുലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

error: Content is protected !!