അന്തർദേശീയം കേരളം ദുബായ്

സുല്‍ത്താൻ ഖാബൂസിന്റെ ഓർമ്മയിൽ ഫെബ്രുവരി 3 ന് അന്നദാനം

അന്തരിച്ച ഒമാൻ  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ഓർമ്മയിൽ  കോഴിക്കോട് എടച്ചേരിയിലെ കാക്കന്നുര്‍  ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നു.ഏറെ കാലം ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ഓര്‍മയുമായണ്. ഒരുകൂട്ടം പ്രവാസികള്‍ ഒന്നിക്കുന്നത്. സുല്‍ത്താന്റെ സ്മരണാർഥം അന്നദാനം നല്‍കുകയാണ് ഇവർ.  ഫെബ്രുവരി മൂന്നിനാണ് പ്രവാസികളുടെ നേതൃത്വത്തിൽ അന്നാദാനം നടത്തുന്നത് മലയാളികളെ സ്വന്തം നാട്ടിലെ ജനങ്ങളെ പോലെ കാണുകയും സ്നേഹിക്കുകയും ചെയ്ത സുല്‍ത്താന്റെ ഓര്‍മയ്ക്കായാണ് അന്നദാനം.‌ മതത്തിന്റെ മതില്‍കെട്ടുകള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് മാനവികതയുടെ മാതൃകയാവുകയാണ് പ്രായോജകരായ പ്രവാസികൾ.

error: Content is protected !!