Uncategorized

‘ആയിരം ദിവസം, ആയിരം പാട്ട്’; ലോക റെക്കോർഡ് നേടി സ്വപ്ന

ദുബായ്: തുടർച്ചയായ ആയിരം ദിവസങ്ങളിൽ ആയിരം പാട്ടുകൾ പാടി ഗോൾഡൻ ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ദുബായിൽ മലയാളി വനിത. കോട്ടയം സ്വദേശിനി സ്വപ്ന എബ്രഹാം(48) ആണ് 2017 ഏപ്രിൽ 8 മുതൽ 2020 ജനുവരി 2 വരെയുള്ള ആയിരം ദിവസം കൊണ്ട് പാട്ടുകൾ രചിക്കുകയും സംഗീത സംവിധാനം നിർവഹിച്ച് പാടി റെക്കോർഡ് ചെയ്യുകയും ചെയ്തത്.2013 മുതൽ ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ മാനേജ്മെൻറ് കൺസൾട്ടൻസി ജോലിചെയ്തുവരികയാണ് സ്വപ്ന. 24 വർഷമായി ഗായിക, രചയിതാവ് എന്നീ നിലകളിൽ സംഗീത രംഗത്തുണ്ട്. 22 ലേറെ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി അനേകം സ്റ്റേജ് ഷോകളും നടത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം തയ്യാറാക്കി ഗിന്നസ് ലോക റെക്കോർഡ് നേടണം എന്നതാണ് സ്വപ്നയുടെ അടുത്ത ലക്ഷ്യം. പരമ്പരാഗത സുവിശേഷ ഗാനങ്ങൾ മുതൽ പോപ്, റോക്ക് എന്നിവ വരെ സ്വപ്നയ്ക്ക് പാടാൻ കഴിയും.

error: Content is protected !!