അബൂദാബി അൽഐൻ ദുബായ്

കാറുകൾക്കിടയിൽ അകലം പാലിച്ചില്ലെങ്കിൽ പിഴ ഇന്നുമുതൽ

പിഴ ഇന്നുമുതൽ-

അബുദാബി റോഡുകളിൽ ഇന്ന് മുതൽ പുതിയ നിരീക്ഷണ സംവിധാനവും റഡാറുകളും നിരന്നുകഴിഞ്ഞു. രണ്ട് വാഹനങ്ങൾക്കിടയിൽ പാലിക്കേണ്ട നിശ്ചിത അകലം ലംഘിച്ചുകൊണ്ട് സഞ്ചരിക്കുന്നവർക്ക് 400 ദിർഹം പിഴ അടക്കേണ്ടിവരും. റോഡിൽ നിന്ന് ഉദ്യോഗസ്ഥരല്ല ഇത് നിരീക്ഷിക്കുക , മറിച്ച് ഇതിനായി മാത്രം സജ്ജീകരിച്ച റഡാറുകൾ റോഡുകളിൽ വിന്യസിക്കപ്പെട്ട് കഴിഞ്ഞു.
പിഴയോടൊപ്പം ബ്ലാക്ക് പോയിന്റുകളും കിട്ടുന്നതാണ് ടൈൽ ഗേറ്റിംഗ് ( TAILGATING ) എന്ന ഈ കുറ്റകൃത്യം.