Uncategorized

പുതുവർഷത്തിലെ ആദ്യ മെഗാ ഹിറ്റ് ആയി താനാജി ദി അൺസൻഗ് വാരിയർ

2020 തുടങ്ങി രണ്ടാഴ്ചകൾ പിന്നിടുമ്പോഴേക്കും ബോളിവുഡിൽ റിലീസ് ആയ മൊത്തം സിനിമകളുടെ എണ്ണം അഞ്ചായി. ഇതിൽ വലിയ താരങ്ങൾ അണിനിരന്ന ചിത്രങ്ങൾ ആയിരുന്നു അജയ് ദേവ്ഗൺ , സൈഫ് അലി ഖാൻ കജോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പീരീഡ് വാർ ഡ്രാമയായ താനാജി ദി അൺസൻഗ് വാരിയറും , ദീപിക പദുകോൺ നായികയായ ചപാക്കും . ബോളിവുഡ് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശിന്റെ ട്വീറ്റ് പ്രകാരം , താനാജിയുട മൂന്ന് ദിവസത്തെ കളക്ഷൻ 61 കോടിക്ക് മുകളിലാണ് . ചപാക് മൾട്ടിപ്ലെക്സുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച് കൊണ്ടിരിക്കുകയാണ് . ഞായറാഴച്ചയടക്കം 19 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് .രാഷ്ട്രീയ പ്രതിഷേധങ്ങളെ ബാധിക്കാതെ പുതിയ ചിത്രങ്ങൾ വിജയമായി മാറുമ്പോൾ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ബോക്സ് ഓഫിസിൽ ബോൾളിവുഡിന് നല്ല കാലം ആവും എന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ

error: Content is protected !!