അബൂദാബി ഇന്ത്യ കേരളം ചുറ്റുവട്ടം തൊഴിലവസരങ്ങൾ ദുബായ് ദേശീയം ബിസിനസ്സ് ഷാർജ

ഇന്ത്യയിൽ ഇത്തവണ നികുതി ശേഖരം കുറഞ്ഞു , വികസനത്തിൽ മുരടിപ്പിന് സാധ്യത.

കഴിഞ്ഞ 20 വർഷത്തിനിടയിൽ പ്രത്യക്ഷ നികുതി ശേഖരം ഇത്രയും കുറയുന്നത് ഇതാദ്യമാണെന്ന സൂചനയോടെ നികുതി ഉദ്യോഗസ്ഥർ. പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു ശതമാനത്തിന്റെ കുറവാണ് ജനുവരി 23 വരെയുള്ള കണക്ക് സൂചിപ്പിക്കുന്നത് . കഴിഞ്ഞ വര്ഷം ശേഖരിച്ച ടാക്‌സിനേക്കാൾ അഞ്ചര ശതമാനത്തിന്റെ കുറവ് ഇപ്പോൾ ഉണ്ട് . അതുമാത്രമല്ല ലക്‌ഷ്യം കണ്ട 13 .5 ട്രില്യൻ രൂപയിൽ എത്തില്ലെന്ന് മാത്രമല്ല ആകെ 7 .5 T രൂപ മാത്രമേ ഇന്നലെ വരെ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുമുള്ളൂ .
സാന്പത്തിക വളർച്ചാനിരക്ക് കുറഞ്ഞതും വന്പൻ കോർപറേറ്റുകളുടെ നികുതി കുറച്ചതും ഈ ആഘാതത്തിന് കാരണമായെന്ന് പറയപ്പെടുന്നു . പല വലിയ കന്പനികളിൽ നിന്നും ആളുകളെ പിരിച്ചുവിട്ടതും തൊഴിലില്ലായ്‌മ രാജ്യത്ത് രൂക്ഷമായതും ജനങ്ങൾക്കിടയിൽ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ടെന്ന് സാന്പത്തിക വിദഗ്ദ്ധന്മാർ വിലയിരുത്തുന്നു.

error: Content is protected !!