അന്തർദേശീയം

ചന്ദ്രനിലേക്കുള്ള യാത്രക്ക് ഒപ്പം ഒരു ഗേൾ ഫ്രണ്ട് വേണമെന്ന് ജപ്പാനിലെ കോടീശ്വരൻ

2023 ൽ ടൂറിസ്റ്റായി ചന്ദ്രനിലേക്ക് പോകാൻ ഒരുങ്ങുന്ന ജാപ്പനീസ് കോടീശ്വരൻ 44 കാരൻ യുസാകു , തന്റെ ഒപ്പം കൊണ്ടുപോകാനും തന്നെ സ്നേഹിക്കാനും യോഗ്യയായ ഒരു പെൺ സുഹൃത്തിനെ തേടുകയാണ് . ഒരു ജാപ്പനീസ് ടെലിവിഷനിൽ റിയാലിറ്റി ഷോ നടത്തിയാണ് യുസാകു തന്റെ കണ്ടെത്തൽ നടത്താൻ പോകുന്നത് . ഇതിനായി ടെലിവിഷൻ ചാനലും തീരുമാനിച്ചു.
സ്നേഹ സമാധാനങ്ങളുടെ സന്ദേശം ബഹിരാകാശവും കടന്ന് എന്ന മുദ്രാവാക്യവുമായാണ് ഇദ്ദേഹം ചാന്ദ്ര യാത്ര നടത്തുന്നത് . തന്റെ വൻ ബിസിനസ് സാമ്രാജ്യം ആയ ഓൺലൈൻ ഫാഷൻ വ്യാപാരം സോസോ അടുത്തിടെ സോഫ്റ്റ് ബാങ്കിന് വിറ്റപ്പോൾ വൻ തുക കയ്യിൽ വന്നു . ഇത് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് ചാന്ദ്ര യാത്രയുടെ ആശയം മനസ്സിൽ വന്നത് . ചന്ദ്രനിലേക്കുള്ള ആദ്യത്തെ വിനോദ സഞ്ചാരിയാകാൻ ഒരുങ്ങുകയാണ് യുസാകു .

20 വയസ്സിന് മുകളിലുള്ള ഏതൊരു വനിതയ്‌ക്കും മത്സരത്തിൽ പങ്കെടുക്കാം . ഒരു പ്രമുഖ നടിയായിരുന്നു ഇതുവരെ ഗേൾ ഫ്രണ്ട് . ആ ബന്ധം ഇപ്പോൾ തകർന്നു . ജീവിതം മുഷിപ്പായി മാറുന്നുവെന്ന് മനസ്സിലാക്കിയാണ് ഇദ്ദേഹം പുതുമകൾ തേടുന്ന വിധത്തിൽ ഇങ്ങനെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സ്നേഹം എന്നതാണ് ഏക ഉപാധി . നോക്കണേ ഒരിറ്റു സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനുഷ്യരുടെ കഥ.

error: Content is protected !!