അബൂദാബി ദുബായ് ഷാർജ റാസൽഖൈമ

റാസ് അൽ ഖൈമയിൽ ടൊർണാഡോ ? പ്രകൃതിയുടെ പ്രതിഭാസത്തിൽ ഏവർക്കും അത്ഭുതം

 

ഇന്ന് വൈകുന്നേരം റാസ് അൽ ഖൈമയിൽ അന്തരീക്ഷത്തിൽ ദൃശ്യമായ ടൊർണാഡോ എല്ലാവർക്കും അത്ഭുതമാവുകയും സോഷ്യൽ മീഡിയയിൽ അതിന്റെ ചിത്രങ്ങൾ വൈറൽ ആവുകയുമാണ്. പെട്ടെന്ന് രൂപം കൊണ്ട ടൊർണാഡോ യെ ക്യാമെറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഒരു സ്വദേശി യുവാവാണ്. ഞൊടിയിടയയിൽ ടൊർണാഡോ അപ്രക്ത്യക്ഷമാവുകയും ചെയ്തു.
വളരെ പെട്ടെന്ന് രൂപം കൊള്ളുന്നതും വേഗതയിൽ തിരിഞ്ഞു കറങ്ങിക്കൊണ്ടിരിക്കുന്നതുമായ വായുവിന്റെ ഒരു നീണ്ട അറയാണ് ടൊർണാഡോ . ഭൂമിയുടെ ഉപരിതലവും മേഘത്തലപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന , കറങ്ങുന്ന എയർ കോളം എന്ന് പറയുന്നതാണ് പൊതുവെയുള്ള നിർവചനം. ചെറിയ രീതിയിൽ മഴയും രേഖപ്പെടുത്തി ഈ സമയം റാസ് അൽ ഖൈമയിൽ .