ദുബായ്

യു എ ഇ എക്സ്ചേഞ്ചിന്റെ ഖിസൈസ് ബ്രാഞ്ച്‌ മാനേജർ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു

യു എ ഇ എക്സ്ചേഞ്ചിന്റെ ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിലെ ബ്രാഞ്ച് മാനേജർ ആയിരുന്ന മലപ്പുറം തിരൂർ സ്വദേശി ജംഷാർ  ഇന്ന് രാവിലെ ഉറക്കത്തിനിടെ ഹൃദയാഘാതം വന്നു മരണമടഞ്ഞു . 44 വയസ്സായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും ഇപ്പോൾ നാട്ടിലാണ്. ഇന്ന് രാവിലെ പതിവ് പോലെ ഭാര്യ നാട്ടിൽ നിന്ന് ഫോണിൽ വിളിച്ചു കിട്ടാത്തതിനെതുടർന്ന് ബ്രാഞ്ചിൽ നിന്നും ചില സ്റ്റാഫ് അംഗങ്ങൾ പോയി റൂമിൽ നോക്കുമ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു.