അന്തർദേശീയം അബൂദാബി ചുറ്റുവട്ടം ദുബായ്

UAE ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്നാണെന്ന് പഠന റിപ്പോർട്ട് .

ആഗോളാടിസ്ഥാനത്തിൽ നോക്കുന്പോൾ യുഎ ഇ തീവ്രവാദം അടക്കമുള്ള വിപരീത സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് സുരക്ഷിതമായ ജീവിത സാഹചര്യം താമസക്കാർക്കും പൗരന്മാർക്കും പ്രദാനം ചെയ്യുകയാണെന്ന് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവന്നു . കഴിഞ്ഞ 10 വർഷത്തിനിടയിൽ തീവ്രവാദവുമായി ബന്ധിപ്പിക്കാവുന്ന 2 ചെറിയ സംഭവങ്ങളാണ് ആകെ ഉണ്ടായിരിക്കുന്നത്, അതിൽ തന്നെ ആർക്കും ജീവാപായം ഉണ്ടായിട്ടുമില്ല , അധികൃതർ വ്യക്തമാക്കി. തികച്ചും സുരക്ഷിതമായ സാഹചര്യങ്ങളാണ് യുഎ ഇ യിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു .
പുതിയ ലോക ക്രമത്തിൽ മൊത്തത്തിൽ തീവ്ര വാദ സംബന്ധമായ മരണങ്ങൾ കുറഞ്ഞുവരിക തന്നെയാണെന്നും റിപ്പോർട്ട് പറയുന്നു. 2014 ൽ 33000 ൽ അധികം ആളുകൾ ലോകത്ത് തീവ്രവാദത്തിൽ പെട്ട് മരിച്ചെങ്കിൽ 2018 ആയപ്പോൾ അത് 16000 ൽ താഴെയായി കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
error: Content is protected !!