ദുബായ്

യു.എ.ഇയിലെ ചില സ്‌കൂളുകൾക്ക് നാളെയും (ജനുവരി 13 തിങ്കൾ) അവധി ?

കാലാവസ്ഥ യിലെ അസ്ഥിരത കണക്കിലെടുത്ത് യുഎ ഇ യിലെ ചില സ്‌കൂളുകൾക്ക് നാളെയും അവധിയായിരിക്കും . ഷാർജയിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് സയൻസ് നാളെ അവധിയാണെന്ന് അറിയിച്ചിട്ടുണ്ട് . എന്നാൽ ഷാർജ ഇന്ത്യൻ സ്കൂൾ നാളെ പ്രവർത്തിക്കും .പല സ്കൂളുകളും മൗനം പാലിക്കുന്നത് തുറന്നു പ്രവർത്തിക്കും എന്നതിന്റെ സൂചന തന്നെയാണ് . ഇന്ന് വൈകുന്നേരത്തോടെ മഴയ്‌ക്ക് ശമനം വന്നിട്ടുണ്ട് . എന്നാൽ ഷാർജയിൽ പലഭാഗത്തും റോഡിൽ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല .

അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിൽ കെജി 1 മുതൽ അഞ്ചാം ക്ലാസ് വരെ അവധിയാണെന്ന് അറിയിച്ചു . മറ്റു ക്ലാസുകൾ നടക്കും . അജ്മാനിലെ തന്നെ ഹാബിറ്റാറ്റ് സ്കൂൾ നാളെ കെജി 1 , കെജി 2 ക്ലാസ്സുകൾക്ക് അവധി കൊടുത്തു.

error: Content is protected !!