അബൂദാബി

രാജ്യം വിടാതെ തന്നെ ഇനി യുഎഇ വിസ പുതുക്കാൻ സ്മാർട്ട് സംവിധാനങ്ങൾ

കാലാവധി കഴിഞ്ഞോയെന്ന് അറിയാതെയുള്ള ആശയക്കുഴപ്പം മാറ്റാൻ എളുപ്പവഴി. ഓൺലൈനിൽ ഏതാനും നിമിഷം കൊണ്ട് അറിയാനാകും. പാസ്പോർട്ട് കയ്യിൽ ഇല്ലെങ്കിലും ഇതിനു കഴിയും. പാസ്പോർട്ട് നമ്പരും പാസ്പോർട്ടിന്റെ കാലാവധി തീരുന്ന തീയതിയും മാത്രം അറിഞ്ഞാൽ മതി.
1. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എഐസി) അതോറിറ്റി വെബ്സൈറ്റിലാണ് നോക്കേണ്ടത്.

സൈറ്റ്: https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity

2. സൈറ്റിലെ പാസ്പോർട്ട് ഇൻഫർമേഷൻ സെലക്ട് ചെയ്യുക. താമസ വീസയെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ തൊട്ടു താഴെ റസിഡൻസി സെലക്ട് ചെയ്യണം.

3. തുടർന്ന് യഥാക്രമം പാസ്പോർട്ട് നമ്പർ, കാലാവധി തീരുന്ന തീയതി, ഏതു രാജ്യത്തെ പൗരത്വം എന്നിവ രേഖപ്പെടുത്തണം. ഞാൻ റോബട്ട് അല്ല (അയാം നോട്ട് എ റോബട്ട്) എന്നതിലും ക്ലിക് ചെയ്യണം.

4. ഇത്രയും പൂർത്തിയാക്കി ‘സെർച്ചിൽ’ ക്ലിക് ചെയ്താൽ വീസ വിശദാശംങ്ങൾ ലഭ്യമാകും.
വീസ പുതുക്കാൻ രാജ്യം വിടേണ്ട…
യുഎഇയിൽ എത്തുന്ന വിനോദ സഞ്ചാരികളും മറ്റു സന്ദർശകരും വീസ പുതുക്കാൻ രാജ്യം വിടേണ്ടതില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്.  എന്നാൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തു തങ്ങാൻ അനുവദിക്കില്ല. സ്മാർട് സംവിധാനങ്ങൾ വഴി വീസ പുതുക്കാം. ഇതിനായി ഉപഭോക്തൃ സേവന കാര്യാലയങ്ങളിൽ നേരിട്ട് അപേക്ഷ നൽകേണ്ടതില്ലെന്നും വ്യക്തമാക്കി.

 

താമസ വീസ എങ്ങനെ പുതുക്കാം

1. യുഎഇയിൽ 2 വർഷത്തേക്കാണ് താമസ വീസ. ഫ്രീസോണുകളിൽ 3 വർഷവും. വീസയോടൊപ്പം എമിറേറ്റ്സ് ഐഡിയും പുതുക്കണം.  അവധിയാത്രയും മറ്റും കണക്കിലെടുത്ത് കാലാവധി തീരുന്നതിന് 6 മാസം മുൻപുവരെ വീസ പുതുക്കാൻ സൗകര്യമുണ്ട്. ഇതിന് എമിഗ്രേഷൻ ഓഫിസിലെത്തി അപേക്ഷ നൽകണം. വീസ തീരുന്ന സമയത്തും പുതുക്കാൻ അപേക്ഷിക്കാം.

2. മെഡിക്കൽ പരിശോധനയാണ് ആദ്യം പൂർത്തിയാക്കേണ്ടത്.ഇതിനൊപ്പം എമിറേറ്റ്ഡ് ഐഡിക്കും തുടർന്ന് വീസ സ്റ്റാംപിങ്ങിനും അപേക്ഷിക്കാം. അബുദാബിയിലും ദുബായിലും വീസ സ്റ്റാംപ് ചെയ്യും മുൻപ് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

3 . എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷാ നടപടിക്രമങ്ങൾ അംഗീകൃത ടൈപ്പിങ് സെന്ററിലാണ് പൂർത്തിയാക്കേണ്ടത് .

4. വീസ പുതുക്കണമെങ്കിൽ തൊഴിലുടമയുടെ വീസയും മറ്റു വിശദാംശങ്ങളും അനിവാര്യമാണ്തൊഴിലുടമയുടെ പാസ്പോർട്ട്, ഫോട്ടോ എന്നിവയും വേണം.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ.
തൊഴിൽ കരാറിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നിക്ഷേപകരാണെങ്കിൽ കമ്പനി കോൺട്രാക്ടിന്റെ പകർപകർപ്പാണു വേണ്ടത്. ജീവനക്കാരന് എത്ര ശമ്പളമുണ്ടെന്നു വ്യക്തമാക്കുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ടെനൻസി കോൺട്രാക്ട്, വൈദ്യുതി-ജല ബിൽ എന്നിവയും വേണം. …

error: Content is protected !!