അന്തർദേശീയം അബൂദാബി ചുറ്റുവട്ടം ദുബായ് യാത്ര വിനോദം

സോനം കപൂറിനെ വെറുപ്പിച്ചാൽ UBER പോലും മുട്ടിടിച്ച് വിറയ്‌ക്കും 

ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ അഭിനേതാവ് സോനം കപൂറിന് UBER ടാക്സി ഡ്രൈവറിൽ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായത് നടി തന്നെ ട്വിറ്ററിൽ കുറിച്ചപ്പോഴാണ് UBER ഏമാന്മാർ ഒന്ന് അനങ്ങിയത് . അതുവരെ നടി UBER ആപ്പിൽ പല രക്ഷാസന്ദേശങ്ങളും അയച്ചിട്ടും കേളൻ കുലുങ്ങിയില്ല. മെയിൽ ഐഡി തരൂ , ഫോൺ നന്പർ തരൂ എന്നൊക്കെ പറഞ്ഞ് ഇപ്പോൾ UBER മാനേജ്മന്റ് സോനത്തിന് പിന്നാലെ ഓടിനടക്കുകയാണ് . അതിനും സോനം വയറു നിറച്ച് മറുപടി കൊടുത്തു . നിങ്ങളെ കോൺടാക്ട് ചെയ്യാൻ നോക്കി പരാജയപ്പെട്ട ശേഷമാണ് താൻ ട്വിറ്ററിൽ കുറിക്കേണ്ടി വന്നതെന്ന് സോനം പറഞ്ഞു . എല്ലാവരും ലണ്ടനിൽ പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം ഉപയാഗിക്കണമെന്നും UBER ഉപേക്ഷിക്കണമെന്നും സോനം അഭിപ്രായപ്പെടുന്നു . വളരെ മോശപ്പെട്ട അനുഭവമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും താൻ വളരെയധികം ഭയപ്പെട്ടുപോയെന്നും സോനം ട്വിറ്ററിൽ കുറിച്ചിരുന്നു.