അബൂദാബി അൽഐൻ ആരോഗ്യം ടെക്നോളജി ദുബായ് ബിസിനസ്സ്

ഉപയോഗിച്ച പാചക എണ്ണ ഇനി വിറ്റു കാശാക്കാം 

വീടുകളിലും റെസ്റ്ററന്റുകളിലും മറ്റും പാചകത്തിനായി ഉപയോഗിച്ച എണ്ണ ബാക്കി വരുന്പോൾ അത് ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് വേസ്റ്റിൽ കളയുന്ന രീതിക്ക് ഇനി വിട . ആ വേസ്റ്റ് ഇനി കാശാക്കി മാറ്റാൻ യുഎ ഇ യിൽ അവസരം ഒരുങ്ങുന്നു. ഇക്കൊല്ലം അവസാനത്തോടെ തദ് വീറിന്റെ നേതൃത്വത്തിൽ ഉപയോഗിച്ച പാചക എണ്ണ വാങ്ങുന്നതിനുള്ള ഏർപ്പാട് വരികയാണ് . ഈ എണ്ണ പിന്നീട് ബയോ ഡീസൽ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ തയ്യാറായിക്കഴിഞ്ഞു. മാത്രമല്ല 3 വർഷത്തിനുള്ളിൽ വേസ്റ്റിൽ നിന്ന് ജെറ്റ് ഫ്യൂവൽ വരെ ഉണ്ടാക്കി എടുക്കാൻ തദ് വീർ സജ്ജമാണെന്ന് മേധാവി ഡോ. സലിം അൽ കാബി വ്യക്തമാക്കി.