അന്തർദേശീയം അബൂദാബി ആരോഗ്യം ചുറ്റുവട്ടം തൊഴിലവസരങ്ങൾ ദുബായ് വിനോദം റീറ്റെയ്ൽ

മലയാളി റെസ്റ്ററന്റുകൾക്കും ഈ ലിലിയെ അനുകരിക്കാൻ കഴിയും ! ഒന്ന് നോക്കൂ 

ദുബായിലെ വിയറ്റ്നാമീസ് റെസ്റ്ററന്റ് ആയ ലിലി തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഴുവൻ ജീവനക്കാർക്കായി പങ്കുവെക്കാൻ തീരുമാനിച്ച് അക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നു. ദുബായ് ഡൌൺ ടൗണിലെ ഈ റെസ്റ്ററന്റ് തങ്ങളുടെ പരന്പരാഗത പുതു വത്സര ദിനമായ ജനുവരി 25 ലെ വരുമാനമാണ് ഇങ്ങനെ ജീവനക്കാർക്കായി നൽകുമെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജോലിക്കാർ വളരെ ഉത്സാഹത്തിലാണ് . റീറ്റെയ്ൽ ഔട്‍ലെറ്റുകൾ നടത്തുന്നവർക്ക് വർഷത്തിൽ ഒരു ദിവസം എന്ന രൂപത്തിൽ പരീക്ഷിക്കാൻ പറ്റിയ ഒരു പദ്ധതിയാണിത്. ജീവനക്കാർ ആവേശഭരിതരാകും . പിന്നെ മറ്റൊരു കാര്യം – ഇവിടുത്തെ ജീവനക്കാർ തിരികെയും അങ്ങനെയാണ് . തങ്ങളുടെ ഔട്ലെറ്റിൽ ആഹാരം കഴിക്കാൻ എത്തുന്ന ഒരു കസ്റ്റമറെ വളരെ സ്നേഹത്തോടും ക്ഷമയോടും വാത്സല്യത്തോടും കൂടിയാണ് സ്വീകരിക്കുന്നതും . ഈ വിവരം ഇന്ന് ഗൾഫ് ന്യൂസ് പത്രവും പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സ്ഥിരം ഇടപാടുകാരും ജനുവരി 25 ആകാൻ കാത്തിരിക്കുകയാണ്.
error: Content is protected !!