അബൂദാബി അൽഐൻ ബിസിനസ്സ് വിദ്യാഭ്യാസം

ടാപ്പ് തുറക്കുന്നതിന് മുൻപ്  കുളി വെള്ളത്തിന്റെ ഊഷ്‌മാവ്‌ ക്രമീകരിക്കുന്ന വിദ്യ വരുന്നു 

കുളിക്കുന്നതിന് മുൻപ് ടാപ്പ് തുറക്കുന്നവർ സാധാരണ 5 മുതൽ 7 ലിറ്റർ വരെ വെള്ളം തങ്ങളുടെ ഇഷ്ട ഊഷ്‌മാവ്‌ എത്തുന്നതുവരെയുള്ള സമയത്ത് പാഴാക്കിക്കളയുകയാണെന്നാണ് പഠനം. ഈ പാഴ് ചിലവ് വെള്ളമായും കാശ് ആയും ഒഴുക്കി കളയുന്നത് ഒഴിവാക്കാൻ നൂതന സാങ്കേതിക വിദ്യയിലൂടെ , ടാപ്പ് തുറക്കുന്ന നേരം തന്നെ നിർദിഷ്ട ഊഷ്മാവിൽ എത്തിച്ചേരാൻ പറ്റുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്. യുഎ ഇ യിൽ ഈ വിദ്യ ഇക്കൊല്ലമോ അടുത്ത വർഷമോ പ്രാബല്യത്തിൽ വരുമെന്ന് അൽ ഐൻ  ഡിസ്ട്രിബൂഷൻ കന്പനി അബുദാബിയിൽ പറഞ്ഞു .
അബുദാബിയിൽ മാത്രം പാഴിക്കളയുന്ന കുളിവെള്ളം കൊണ്ട് ഒരു മില്യൺ ഈത്തപ്പന വൃക്ഷങ്ങൾ നനയ്‌ക്കാമെന്ന് അധികൃതർ പറയുന്നു.
error: Content is protected !!