കേരളം ഷാർജ

ഒരു കല്യാണം നാടിൻറെ സന്തോഷ  വാർത്തയായി മാറിയ അനുഭവവുമായി തൃശ്ശൂരുകാർ 

യു.എ.ഇ യിലെ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഉടമ തൃശൂർ സ്വദേശി VT സലീമിന്റെ മകൻ ഡോക്ടർ അസ്‌ലം സലീമും ഫർഹീൻ ഫാരിയയും തമ്മിൽ നടന്ന വിവാഹം തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്ററിന്റെ ചുമരുകൾ കടന്ന് ആവേശമായി മാറിയ അനുഭവമാണ് 2019 ന്റെ അവസാന ദിനം ഉണ്ടായത്. തന്റെ മകന്റെ കല്യാണം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ചില ജീവകാരുണ്യ പ്രക്രിയകൾ നടത്തണമെന്ന VT സലീമിന്റെ ആഗ്രഹം ഏറ്റവും ഉന്നതമായ മൂല്യത്തിൽ തന്നെ നടന്നതും വിവാഹ ചടങ്ങിൽ ഇന്ത്യയിലെയും അറബ്‌നാട്ടിലെയും പ്രമുഖർ ഒക്കെ പങ്കെടുത്തതും ജനങ്ങളിൽ അത്ഭുതവും ആവേശവും ഉണർത്തിയിട്ടുണ്ട്. 5 നിർധന യുവതികളുടെ വിവാഹത്തിന് വേണ്ട ചിലവുകൾ VT സലിം കുടുംബം നൽകിയത് കൂടാതെ 300 പേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യം ഒരുക്കുക കൂടി ചെയ്തു. വരൻ ഡോക്ടർ ആയതുകൊണ്ടുതന്നെ അത്തരമൊരു ചികിത്സാ സംബന്ധമായ ജീവകാരുണ്യത്തിന് കൂടുതൽ പ്രസക്തിയുമുണ്ട്. കല്യാണത്തിന് ഒത്തുകൂടിയവർക്കിടയിലും വിവരം അറിഞ്ഞ നാട്ടുകാർക്കിടയിലും ഇങ്ങനെയൊരു രീതി വളരെ മതിപ്പ് ഉളവാക്കുകയും ചെയ്തു.
അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രതിനിധികളും ഷെയ്ഖ്മാരും  ഉന്നത അറബ് ഉദ്യോഗസ്ഥരും ഇന്ത്യയിലെ പ്രമുഖരുടെ നീണ്ട നിരയും പങ്കെടുത്ത ചടങ്ങിൽ ഷാർജ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുർറഹ്മാൻ അൽ കാസിമി, ഷാർജ ഇസ്ലാമിക കാര്യാലയം ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ കാസിമി, സൗദിയിൽ നിന്ന് മക്കാ പോലീസ് മേധാവി, വ്യവസായ പ്രമുഖരായ പദ്മശ്രീ എം.എ യൂസഫലി, പദ്മശ്രീ ആസാദ് മൂപ്പൻ, എം.എ അഷ്‌റഫ് അലി, സലിം എം.എ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ജോയ് ആലുക്കാസ്, ഗോപു നന്തിലത്ത്, കല്യാൺ സിൽക്സ് ഉടമ പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്‌സ് ഉടമ കല്യാണരാമൻ, ചലച്ചിത്ര മേഖലയിൽ നിന്ന് പദ്മശ്രീ മമ്മൂട്ടി, ദിലീപ്, സുരേഷ് കൃഷ്ണ, റോമ, സത്യൻ അന്തിക്കാട്, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരും എം.പി മാരും എം.എൽ.എ മാരും രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും ഒക്കെ  ആയി കടകംപ്പള്ളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, എ.കെ ബാലൻ, എ.സി മൊയ്‌ദീൻ, രമേശ്‌ ചെന്നിത്തല, പാണക്കാട് സെയ്‌ദ് ഹൈദ്രലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലി കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീർ,  പി വി അബ്ദുൽ വഹാബ്, ഡോ. എം.കെ  മുനീർ, വി.ഡി സതീശൻ, അൻവർ സാദത്, റോജി, ജോസഫ് വാഴക്കൻ, ഷാനി മോൾ ഉസ്മാൻ, പദ്മജ വേണുഗോപാൽ, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, വി.ടി ബൽറാം, അബ്ദു റഹ്മാൻ രണ്ടത്താണി, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, എം.ടി  രമേശ്‌, കൃഷ്ണദാസ്, ജില്ലാ കളക്ടർ, പോലീസ് ഐ.ജി, മുംബൈ ACP പ്രവീൺ പാട്ടീൽ IPS, മുംബൈ സിറ്റി ക്രൈം ബ്രാഞ്ചിലെ സംഗീത പാട്ടീൽ IPS തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിൽ ഉള്ള പ്രമുഖർ പങ്കെടുത്തു.
യു.എ.ഇ യിൽ നിന്ന് മാത്രം 2 ഡസനിലധികം ഉന്നത ഉദ്യോഗസ്ഥർ നിക്കാഹിന് സാക്ഷികളായി. എം.എ യൂസഫലിയുടെ മുഴുവൻ സമയ സാന്നിധ്യം ചടങ്ങിന് തിളക്കം വർധിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ VT സലിം നടത്തിക്കൊണ്ടിരിക്കുന്ന നിശബ്ദമായ പ്രവർത്തനങ്ങൾ ഇനിയും തുടർന്നുകൊണ്ടുപോകുമെന്നും ഈ മംഗളകരമായ സാഹചര്യം അതിന്റെ പുതിയ വഴിത്തിരിവാണെന്നും സിൽവർ ഹോം റിയൽ എസ്റ്റേറ്റ് മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
3 പതിറ്റാണ്ടോളമായി യു.എ.ഇ യിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ള VT സലിം അറബ് പ്രമുഖരുടെ വിശ്വസ്ത ഇടപാടുകാരനും ഗൾഫ് മുഴുവനും വ്യാപാര വാണിജ്യ മേഖലയിൽ മികച്ച ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വവുമാണ്.
error: Content is protected !!