ദുബായ് ബിസിനസ്സ്

10000 ദിർഹത്തിന്റെ അൽത്വാർ സെന്റർ വിജയിയെ ഇന്നറിയാം 

 10000 ദിർഹം ഇന്ന് കൊണ്ടുപോകാം
ദുബായ് ഖുസൈസിലെ അൽത്വാർ സെന്ററിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഗവൺമെന്റ് ഇടപാടുകൾ നടത്താനായി എത്തിയവർക്കുള്ള റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഇന്ന് നടക്കും. ഓരോ 15 ദിവസത്തിലും നറുക്കെടുപ്പ് നടത്തി , 10000 ദിർഹം ഒന്നാം സമ്മാനമായി നൽകുന്നതിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് അൽത്വാർ സെന്ററിലെ വേദിയിൽ നടക്കും. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. അൽത്വാർ സെന്ററിൽ നിന്ന് ദുബായ് എക്കണോമി ഡിപ്പാർട്മെന്റ് , ആമിർ സർവീസ് , തസ് ഹീൽ സർവീസ് , ഇജാരി സർവീസ് , ദുബായ് കോർട്സ് , സിവിൽ ഡിഫെൻസ് സർവീസ് തുടങ്ങി പത്തോളം സേവനങ്ങളിൽ ഏതെങ്കിലും ഒന്ന് പ്രയോജന പ്പെടുത്തിയാൽ കൂപ്പൺ കിട്ടും .