അബൂദാബി ദുബായ് സോഷ്യൽ മീഡിയ വൈറൽ

അതിഗംഭീരമായി ജെബേൽ അലി കത്തീഡ്രലിൽ പാത്രിയാർക്കീസ് ബാവയുടെ സാന്നിധ്യത്തിൽ പെരുന്നാൾ ആഘോഷിച്ചു

കത്തിച്ചുവെച്ച മെഴുകുതിരികൾ ഉയർത്തിക്കാട്ടി വിശ്വാസി സമൂഹം ഇന്നലെ ദുബായ് ജെബേൽ അലിയിൽ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരമാധ്യക്ഷൻ മോർ ഇഗ്‌നേഷ്യസ് അപ്രേം പാത്രിയർകീസ് ബാവ രണ്ടാമനെ ആവേശത്തോടെയും ആഘോഷത്തോടെയും സ്വീകരിക്കുകയും ഇന്ന് രാവിലെ 8 മുതൽ നൂറുകണക്കിന് ആളുകളുടെ അടന്പടിയിൽ പെരുന്നാൾ ആഘോഷം നടക്കുകയുമുണ്ടായി. ഇന്ന് രാവിലെ പ്രാർത്ഥന 8 മണിക്ക് നടന്ന ഉടൻ 9 കഴിഞ്ഞപ്പോൾ പാത്രിയർകീസ് ബാവയുടെ സാന്നിധ്യത്തിൽ മൂന്നിന്മേൽ പ്രെയർ നടന്നു. പരിശുദ്ധന്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്ന് പുറത്തെടുത്താണ് അനുഗ്രഹം നടത്തിയത്. ഉച്ചയ്‌ക്ക് ഒരുമണി കഴിയുന്നതോടെ കൊടിയിറക്കം. നേർച്ച സദ്യയും അതി ഗംഭീരം.
ഇന്നലെ നടന്ന പദയാത്രകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സന്ധ്യാപ്രാർത്ഥനയിലും പാത്രിയർകീസ് ബാവ നേതൃത്വം നൽകിയിരുന്നു.