അന്തർദേശീയം ഇന്ത്യ

വിജയിയെ പിടി വിടാതെ ആദായനികുതി വകുപ്പ്; 22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ തുടരുന്നു

ചെന്നൈ: തമിഴ് സിനിമ നടന്‍ വിജയിയുടെ ബിഗില്‍ സിനിമക്ക് പണം പലിശയ്ക്ക് നല്‍കിയ അന്‍പു ചെഴിയാന്റെ ഓഫീസില്‍ നിന്ന് 65 കോടി രൂപ പിടിച്ചെടുത്തു. വിജയിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച്ച് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ കഴിഞ്ഞ 22 മണിക്കൂറായി ചോദ്യം ചെയ്ത് വരികയാണ്. ചെന്നൈയിലിലെ പാനൂരിലെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

അതേസമയം പണം വിജയിയല്‍ നിന്നുമാണ് പിടിച്ചെടുത്തത് എന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്.ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.

നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.