അബൂദാബി

ഷെയ്ഖ് മുഹമ്മദിന്റെ ആതുര സേവന ഫണ്ട് സമാഹരണം ചരിത്രം സൃഷ്ടിക്കുന്നു

 

ദുബായ്: 2020 ലെ അറബ് ഹോപ് മേക്കേഴ്‌സ് അവാർഡ് ദാന വേളയിൽ ആതുര സേവനത്തിനായി 88 ദശലക്ഷം ദിർഹം സമാഹരിച്ച് ഷെയ്ഖ് മുഹമ്മദിന്റെ ചാരിറ്റി ഫണ്ട് ചരിത്രം സൃഷ്ടിച്ചു . ഈജിപ്തിൽ മാഗ്ധി യാക്കൂബ് ഹാർട്ട് സെന്റർ തുടങ്ങുന്നതിനായാണ് ചാരിറ്റി ഫണ്ട് സമാഹരിച്ചത്. യു എ ഇ യിലെ വ്യവസായ പ്രമുഖർ ഉദാരമായ സംഭാവനകൾ വാഗ്ദാനം ചെയ്തു.
DAMAC ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഹുസ്സൈൻ സജ്‌വാനി വേദിയിൽ 3 മില്യൺ ദിർഹം വാഗ്ദാനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. വ്യവസായ പ്രമുഖൻ മിഷാൽ ഖാനു, ലുലു ഇന്റർനാഷണൽ ഗ്രൂപ് ചെയർമാൻ യൂസഫ് അലി, ജെംസ് എഡ്യൂക്കേഷൻ ഫൗണ്ടർ സണ്ണി വർക്കി എന്നിവർ 3 മില്യൺ ദിർഹം വീതവും വാഗ്ദാനം ചെയ്തു.വേദിയിൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചതുപോലെ, ഷെയ്ഖ് ഹംദാൻ 44 മില്യൺ ദിർഹം ഇതിനായി നൽകും.

സെന്റർ പ്രതിവർഷം 12,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തും, അതിൽ 70 ശതമാനവും കുട്ടികളെ ലക്ഷ്യം വയ്ക്കും. പ്രതിവർഷം 80,000 രോഗികളെ ക്ലിനിക്കുകളിൽ എത്തിക്കുകയും ആയിരത്തിലധികം കാർഡിയോളജിസ്റ്റുകൾക്കും കാർഡിയാക് സർജന്മാർക്കും പരിശീലനം നൽകുകയും ചെയ്യും.

സിറ്റി വാക്ക് ദുബായിലെ കൊക്കക്കോള അരീനയിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഇമറാത്തി മനുഷ്യസ്നേഹി അഹ്മദ് അൽ ഫലാസിക്ക് 2020 ലെ അറബ് ഹോപ് മേക്കേഴ്‌സ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

ദുബായ് ആർ.ടി.എ, സാവിറിസ് ഫൗണ്ടേഷൻ (60 ലക്ഷം ദിർഹം വീതം), ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് (അമ്പത് ലക്ഷം ദിർഹം വീതം), എമിറേറ്റ്‌സ് എയർലൈൻസ്, അൽ അൻസാരി എക്സ്‌ചേഞ്ച്, മിഷാൽ കാനൂ,ഡമാക് ഫൗണ്ടേഷൻ (മുപ്പത് ലക്ഷം ദിർഹം വീതം) എന്നിവയാണ് ഈ നിധിയിലേക്ക് സഹായം നൽകിയ മറ്റുള്ളവർ.പേര് വെളിപ്പെടുത്താത്ത ഒരാൾ പത്ത് ലക്ഷം ദിർഹവും സംഭാവന ചെയ്തു. ഇത്തരത്തിൽ ആകെ സമാഹരിച്ച 44 ദശലക്ഷം ദിർഹത്തിനോടൊപ്പം അത്രയും തുക കൂടി കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ആളുകളെ വിസ്മയിപ്പിച്ചു.

error: Content is protected !!