അബൂദാബി

ഭർത്താവിനോടുള്ള ദേഷ്യം : സ്വന്തം കുഞ്ഞിനെ വലിച്ചിഴച്ചു മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി, ഫിലിപ്പീന യുവതി അറസ്റ്റിൽ

സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതി അബുദാബിയില്‍ അറസ്റ്റിലായി. യുവതി തന്നെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്തായിരുന്നു ബുധനാഴ്ച  അബുദാബി പൊലീസിന്റെ നടപടി. നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെടുന്നതും കാലില്‍ പിടിച്ചുവലിച്ച് സ്റ്റെപ്പുകളിലൂടെ വലിച്ചിഴക്കുന്നതുമാണുള്ളത്. കുട്ടി വലിയ ശബ്ദത്തില്‍ കയരുന്നതും കേള്‍ക്കാം. യുവതിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് മനസിലായത്. അറസ്റ്റിലായ ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാമാറി. കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങള്‍ തടയാന്‍ യുഎഇ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കുട്ടി പിറന്നുവീഴുന്ന സമയം മുതല്‍ കൗമാരപ്രായം വരെയുള്ള  അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുഎഇയില്‍ അതിശക്തമായ നിയമങ്ങളുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

error: Content is protected !!