ദുബായ് ഷാർജ

കോവിഡ് 19 ; യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ബഹ്റൈന്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു.

കോവിഡ് 19 വൈറസ് ആശങ്കയെതുടര്‍ന്ന് യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ബഹ്റൈന്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാനങ്ങളാണ് ചൊവ്വാഴ്ച നിര്‍ത്തിവെച്ചത്. വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് (സി.എ.എ) ട്വിറ്ററില്‍ കുറിച്ചു. കോവിഡ് 19 വൈറസ് ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ആവശ്യമായ ചികിത്സ തേടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

error: Content is protected !!