ഇന്ത്യ കേരളം

കേരളത്തിൽ മദ്യനയത്തിന് അംഗീകാരം ; ബ്രൂവറികളും പബ്ബുകളും അനുവദിക്കില്ല

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മദ്യ നയത്തിൽ ഡ്രൈ ഡേയിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും തത്ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.

ബാർ ലൈസൻസ് ഫീസ് കൂട്ടാനും, ഡിസ്റ്റലറികളിൽ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും മദ്യനയത്തിൽ പറയുന്നു. ടൈ-അപ് ഫീസ് 30 ലക്ഷമാക്കി. അബ്കാരി ലൈസൻസ് ഫീസ് വർധിപ്പിക്കും. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മദ്യനയത്തിൽ പറയുന്നു.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്.