അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ കേരളം ചുറ്റുവട്ടം ടെക്നോളജി തൊഴിലവസരങ്ങൾ ദുബായ് ദേശീയം ഫുജൈറ ബിസിനസ്സ് യാത്ര വിദ്യാഭ്യാസം വിനോദം ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ റീറ്റെയ്ൽ

കൊറോണ എഫക്ട് കാരണം ഇന്ത്യയിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നോ  ? 

കൊറോണവൈറസ് ബാധ കാരണം ചൈനയിലെ പതിനായിരക്കണക്കിന് തൊഴിൽ ശാലകൾ എന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അടക്കം പല ഇറക്കുമതി ആശ്രയ രാജ്യങ്ങളിലും അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ടുതുടങ്ങിയതായി വിവിധ വാർത്താ ഏജൻസി റിപോർട്ടുകൾ വ്യക്തമാക്കുന്നു.
മൊബൈൽ ഫോൺ , ടെലിവിഷൻ സെറ്റുകൾക്കുള്ള പല അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തശേഷം ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന രീതിയാണ് വര്ഷങ്ങളായി നില നിൽക്കുന്നത്. എന്നാൽ ഇപ്പോൾ ചൈനയിൽ നിന്ന് സാധനങ്ങൾക്ക് ഓർഡർ കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വളരെ പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് മാർക്കറ്റ് പ്രതീക്ഷിക്കുന്നുണ്ടെകിലും ചില ഇറക്കുമതിക്കാർ വസ്തു വകകൾ പൂഴ്‌ത്തിവച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വൻകിട ബ്രാൻഡുകൾ പോലും നിർണായകമായ പല അസംസ്‌കൃത ഭാഗങ്ങളും ചൈനയിൽ ഉല്പാദിപ്പിച്ച് കൊണ്ടുവന്നാണ് അസംബിൾ ചെയ്യുന്നത്. ഈ പ്രക്രിയ ഇപ്പോൾ കാര്യമായി തടസ്സം നേരിട്ടിരിക്കുകയാണ്. ഓൺലൈൻ മാർക്കെറ്റുകളിലും മൊബൈൽ ഫോൺ ദൗർലഭ്യം കാണുന്നു. തദ്ദേശീയ നിർമിത ബ്രാൻഡുകളുടെ പ്രാധാന്യം ഇതോടെ വർധിച്ചിരിക്കുകയാണ്. ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ നിർമാണ രംഗത്ത് ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് ഇതെല്ലം സൂചിപ്പിക്കുന്നത്. ഇന്ത്യ ആവിഷ്കരിച്ച “മേക്ക് ഇൻ ഇന്ത്യ” പദ്ധതി സജീവമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിനെക്കുറിച്ച് അടിയന്തിരമായി ചിന്തിക്കേണ്ട സമയമാണിത്.