അന്തർദേശീയം അബൂദാബി ഇന്ത്യ ദുബായ്

വിമാനത്താവളങ്ങളിൽ സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പ്രവേശനത്തിന് താത്കാലിക വിലക്ക് ; ഇനി പ്രവേശനം പാസ്സ്‌പോർട്ട് ചെക്കിങ്ങിലൂടെ

വിമാനത്താവളങ്ങളിൽ സ്മാർട്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇതര ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് യു.എ.ഇ. വെള്ളിയാഴ്ചമുതൽ താത്കാലിക വിലക്കേർപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്(ഐ.സി.എ.) ആണ് ഇക്കാര്യം അറിയിച്ചത്.കോവിഡ്-19 വ്യാപകമായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെഭാഗമായാണ് നടപടി. യു.എ.ഇ.യിലുള്ള പ്രവാസികൾക്കും യു.എ.ഇ. പൗരൻമാർക്കും ജി.സി.സി.(ഗൾഫ് സഹകരണ കൗൺസിൽ) അംഗരാജ്യങ്ങളിലെ പൗരൻമാർക്കും നടപടി ബാധകമാണ്.
യു.എ.ഇ. വിമാനത്താവളങ്ങളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും തിരിച്ചറിയൽ കാർഡുകൾക്കുപകരം ഇനി പാസ്പോർട്ടുകൾ നൽകണം.പാസ്പോർട്ട്മാത്രം ഉപയോഗിച്ചുള്ള യാത്രയാണെങ്കിൽ വ്യക്തിസഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ അറിയാനാവും. കൂടാതെ കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും നടപടി സഹായിക്കുമെന്ന് ഐ.സി.എ. അഭിപ്രായപ്പെട്ടു.

error: Content is protected !!