അന്തർദേശീയം അബൂദാബി

കോവിഡ്-19 ; വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന കർശനമാക്കി

ഗൾഫ് നാടിലുടനീളം കോവിഡ്-19 പടർന്നതോടെ ആരോഗ്യപരിശോധന കൂടുതൽ കർശനമാക്കി. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നേരത്തെയുണ്ടായിരുന്നതിനെക്കാൾ കടുത്ത പരിശോധനകളാണ് അധികൃതർ നടത്തുന്നത് റദ്ദാക്കപ്പെടുന്ന വിമാനങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടെങ്കിൽ ഒരാഴ്ചക്കുശേഷം അറിയിക്കുമെന്നാണ് യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നത്. യു.എ.ഇ. സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. എയർ അറേബ്യയും ഫ്ളൈ ദുബായിയും ടെഹ്‌റാൻ ഒഴികെയുള്ള ഇറാനിയൻ നഗരങ്ങളിലേക്ക് 25 പ്രതിവാര വിമാനസർവീസുകളാണ് നടത്തുന്നത്. ഏറ്റവുംവലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ടെഹ്‌റാനിലേക്ക് മാത്രമായും സർവീസ് നടത്തുന്നുണ്ട്.
യു.എ.ഇ.യിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണത്തിൽ മാറ്റമില്ല.
കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 13-ൽ കൂടുതൽ കേസുകളൊന്നും നിലവിലില്ല.ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നാണ് യു.എ.ഇ. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശം.

error: Content is protected !!