അബൂദാബി അൽഐൻ

യു എ ഇ യിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് യുവാക്കൾ മരണമടഞ്ഞു ; ഞെട്ടലോടെ പ്രവാസലോകം

ഫോട്ടോയിൽ കാണുന്ന ആദ്യത്തേത്  ജവഹർ (22 വയസ്സ് ) കോഴിക്കോട് സ്വദേശിയും, രണ്ടാമത്തെത് റസാഖ്(25 വയസ്സ് )മലപ്പുറം തിരൂർ സ്വദേശിയുമാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.  അൽ ഐനിലും അബുദാബിയിലും ആയാണ് ഇവർ ജോലി ചെയ്തിരുന്നത്.ഒരാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. രണ്ടാമത്തെ മൃതദേഹം എത്രയും വേഗം നാട്ടിലേക്കു അയക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിവരികയാണെന്നും പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി പറഞ്ഞു.പ്രവാസികളിൽ പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ഇങ്ങനെ ഹൃദയാഘാതം തുടരുന്നത് പ്രവാസലോകം വലിയ ഞെട്ടലോടെയാണ് കാണുന്നത്