Uncategorized

ഡെൽഹി ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാർഥിനികളെ ആക്രമിച്ച 11 പേരെ അറസ്റ് ചെയ്തു

ഗാര്‍ഗി വനിതാ കോളേജില്‍ അതിക്രമിച്ച് കടന്ന് ജയ്ശ്രീറാം വിളിച്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്ത കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍.

കേസില്‍ അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകള്‍ പ്രവര്‍ത്തിച്ചുവെന്ന് സൗത്ത് ഡെൽഹി കമ്മീഷണര്‍ എ.താക്കൂര്‍ പറഞ്ഞു.
ക്യാംപസില്‍ 30ല്‍ അധികം ആളുകള്‍ എത്തിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ റാലിയില്‍ പങ്കെടുത്തവരാണ് കോളേജില്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

error: Content is protected !!