Uncategorized

ഡെല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു ; ജഫ്രാബാദില്‍ പള്ളിക്ക് തീയിട്ടു

ന്യൂഡെല്‍ഹി: വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ പള്ളി കത്തിച്ചു. ജഫ്രാബാദിലാണ് അക്രമികള്‍ പള്ളി കത്തിച്ചത്.

പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെയും അക്രമകാരികള്‍ മര്‍ദ്ദിച്ചു. എന്‍.ഡി.ടി.വിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.എന്‍.ഡി.ടി.വി എക്സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു