ഇന്ത്യ

ഡൽഹിയില്‍ വീണ്ടും സംഘാര്‍ഷാവസ്ഥ. ; വീടുകള്‍ക്കും കടകള്‍ക്കും തീയിടുന്നു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ക്ക് തീയിടുന്നു.

അതേസമയം, അക്രമത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സംഘര്‍ഷാവസ്ഥ തുടരുന്നസാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷത്തില്‍ 105 പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.