Uncategorized

ദുബായിലെ സ്വകാര്യ സ്കൂളുകൾ ഈ വർഷം ഫീസ് വർദ്ധിപ്പിക്കാൻ പാടില്ല : കെഎച്ച്ഡിഎ

പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ വർദ്ധിപ്പിക്കാൻ പാടില്ലെന്ന് സ്വകാര്യ സ്കൂളുകളോട് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA ) അറിയിച്ചു .

“സ്കൂൾ ഫീസ് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും നിലവിലുള്ള സ്കൂളുകളെ പ്രചോദിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുകയാണ് . സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദ്യാഭ്യാസ ചെലവ് സൂചിക കുടുംബങ്ങൾക്കും നിക്ഷേപകർക്കും പൂർണ്ണ സുതാര്യത പ്രദാനം ചെയ്യുന്ന താരത്തിലാക്കുക എന്നതുമാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് കെഎച്ച്ഡിഎയുടെ റെഗുലേഷൻസ് ആന്റ് പെർമിറ്റ്സ് കമ്മീഷൻ മേധാവി മുഹമ്മദ് ഡാർവിഷ് പറഞ്ഞു.

error: Content is protected !!