ദുബായ് ബിസിനസ്സ്

സമാന സ്ഥാപന നാമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നിക്ഷേപ തട്ടിപ്പ് പ്രലോഭനങ്ങൾക്കെതിരെ കരുതിയിരിക്കുക: ECH മേധാവി ഇക്ബാൽ മാർക്കോണി

എളുപ്പത്തിൽ കാശ് സന്പാദിക്കാൻ കച്ചകെട്ടിയിറങ്ങിയ ചില ആളുകൾ, ദുബായിലെ മാർക്കറ്റിൽ വിജയിച്ചുനിൽക്കുന്ന സ്ഥാപനങ്ങളുടെ പേരുമായി സാദൃശ്യമുള്ള നാമങ്ങൾ ഉപയോഗിച്ചുകൊണ്ട് പുതിയ കന്പനികൾ രൂപീകരിക്കുകയും വലിയ ലാഭം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ നിക്ഷേപം ക്ഷണിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെ ആളുകൾ കരുതി ഇരിക്കണമെന്ന് യുഎ ഇ യിലെ ഏറ്റവും വലിയ ഗവൺമെന്റ് സർവീസ് ദാതാക്കളായ ECH ന്റെ ചെയർമാൻ ഇക്ബാൽ മാർക്കോണി മുന്നറിയിപ്പ് നൽകി.

ECH മായി സാദൃശ്യം തോന്നാവുന്ന ചില പേരുകൾ ഉപയോഗിച്ചുകൊണ്ട് ചിലർ അടുത്തിടെ പല ഷോപ്പിംഗ് മാളുകളിലും തത്തുല്യമെന്ന് തോന്നിപ്പിക്കാവുന്ന സ്ഥാപനങ്ങൾ ആരംഭിക്കുകയും അതിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ പുതിയ മോഹന വാഗ്‌ദാനങ്ങളുമായി നിരവധി പേരെ സമീപിക്കുകയും ചെയ്യുന്നത് തങ്ങളുടെ ശ്രദ്ധയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . ഡോക്യുമെന്റ് സർവീസ് മേഖലയിൽ കൃത്യമായ അടയാളം പതിപ്പിച്ച ECH എന്ന എമിറേറ്റ്സ് കന്പനീസ് ഹൌസ് ദുബായ് ഖിസൈസിലെ അൽ ത്വാർ സെന്ററിലും അൽ ബർഷാ മാളിലും മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ മറ്റെവിടെയെങ്കിലും ഉണ്ടെന്നുപറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ നിക്ഷേപം നടത്തുന്നവർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ മാത്രമായി ആ സാഹസികത ഏറ്റെടുക്കണമെന്ന് ഇക്ബാൽ ഓർമിപ്പിച്ചു. ECH ന്റെ വികസന പദ്ധതികൾ വിപുലമായി തന്നെ ലോകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഏറ്റവും കുറഞ്ഞ നിരക്കിലും 24 മണിക്കൂർ പോലും സമയം എടുക്കാതെയും ECH പ്രഖ്യാപിച്ച് നടപ്പിലാക്കിയ “കന്പനി ഫോർമേഷൻ നടപടികളും ഇൻവെസ്റ്റർ വിസ നൽകലും” ലോകമെങ്ങും മലയാളി നിക്ഷേപകർക്കിടയിൽ പോസിറ്റീവ് ആയ ചർച്ച ആയി മാറുകയും വിവിധ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് തങ്ങളുടെ സ്വപ്ന നഗരമായ ദുബായിൽ എളുപ്പത്തിൽ ആധികാരികമായി സ്‌ഥാപനം തുടങ്ങാൻ അവസരം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ വിവിധ ഗവൺമെന്റ് ഡിപ്പാർട്മെന്റുകളിൽ നിന്ന് ECH ന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. മാത്രമല്ല ആർക്കും വീട്ടിൽ ഇരുന്ന് റെഫർ ചെയ്‌തുകൊണ്ട് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ ECH LIFE എന്ന മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തതും നിരവധി പേർക്ക് ആശ്വാസവും എളുപ്പവുമായി മാറിയിട്ടുണ്ട്. പാസ്പോർട്ട് കോപ്പി , എമിറേറ്റ്സ് ഐഡി കോപ്പി തുടങ്ങിയവ ഗവൺമെന്റിന്റേതല്ലാത്ത ആപ്പുകളിൽ അപ്‌ലോഡ് ചെയ്യുന്നത് സുരക്ഷമല്ലെന്ന സന്ദേശവും ECH തങ്ങളുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി യുടെ ഭാഗമായി ആളുകൾക്കിടയിൽ ബോധവൽക്കരണ സന്ദേശം നൽകുന്നതും പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.

error: Content is protected !!