ദുബായ്

തിരൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും ചാടി മരിച്ച സംഭവം : ആത്മഹത്യയെന്ന്‌ നിഗമനം

“അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ സെക്യൂരിറ്റിയെ കബളിപ്പിച്ച്‌ താക്കോൽ എടുത്ത് കെട്ടിടത്തിന്റെ മുകളിൽ പോയി ചാടി എന്ന് നിരീക്ഷണ ക്യാമറകളുടെയും ഫോറൻസിക് ഡോക്ടറുടെ
പരിശോധനയുടെയും അടിസ്ഥാനത്തിൽ ആണ് ഇയാൾ ആത്മഹത്യ ചെയ്തതായി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

24-ാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് വീണുവെന്ന് കെട്ടിടത്തിന്റെ സെക്യൂരിറ്റിയിൽ നിന്ന് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതായി അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.

തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 വയസ്‌) ആണ് സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെവീണ് മരിച്ചത്.

error: Content is protected !!