അബൂദാബി ടെക്നോളജി ദുബായ് യാത്ര വിദ്യാഭ്യാസം വിനോദം ഷാർജ സോഷ്യൽ മീഡിയ വൈറൽ

ഇന്ന് യുഎഇ യിൽ മൊബൈൽ ഫോണുകളിൽ  എത്തിസലാത്തിന്റെ പേര്  മാറിയത് ശ്രദ്ധിച്ചോ ?

മൊബൈൽ ഫോൺ സിഗ്നലിൽ സാധാരണ എത്തിസലാത് എന്ന് എഴുതി കാണിക്കുന്നത് ഇന്ന് HOPEMAKER ETISALAT എന്നാണ് എഴുതിവരുന്നത്. അറബ് മേഖലയുടെ പുതിയ പ്രതീക്ഷയായി ഉയരുന്ന ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലക്ക് നൽകുന്ന ഊർജ്ജസ്വലമായ സംഭാവനയുടെയും ആത്മ വിശ്വാസത്തിന്റെയും പേരിൽ ഈമാസം 20 ന് അദ്ദേഹത്തെ ആദരിക്കുന്നതിന്റെ തുടക്കമായാണ് എത്തിസലാത്തും ഇങ്ങനെയൊരു നവീന ഉദ്യമത്തിന് മുതിർന്നത്. എത്തിസലാത്തിന്റെ വരിക്കാരിൽ കൗതുകം ഉണർത്തിയ ഇക്കാര്യം ഇന്ന് രാവിലെ മുതൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ ആളുകൾ പരസ്പരം ഇത് ചർച്ച ചെയ്യുന്നുണ്ട്.
ഈജിപ്തിലെ ഒരു ഹൃദയ ചികിത്സാലയത്തിന് സംഭാവന നൽകിക്കൊണ്ട് ആഗോള ജീവകാരുണ്യപ്രവൃത്തി പ്രഖ്യാപിച്ച യുഎ ഇ യുടെ നടപടി ഏറെ ശ്രദ്ധയും മികവും പിടിച്ചുപറ്റിയിരുന്നു. ഇക്കാര്യങ്ങൾ കൊണ്ടാണ് എത്തിസലാത്തും ഹിസ് ഹൈനെസ്സിനെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ന് നെറ്റ്‌വർക് നാമം ഹോപ് മേക്കർ എന്ന രീതിയിൽ പുനർ നാമകരണം ചെയ്തത്.