അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ഒമാൻ കേരളം ചുറ്റുവട്ടം ദുബായ് ഫുജൈറ ബിസിനസ്സ് വിദ്യാഭ്യാസം വിനോദം ഷാർജ സാഹിത്യം റാസൽഖൈമ

ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവാസി കരുതലോടെ കേരള ബഡ്‌ജറ്റ്‌ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു.

പ്രവാസി എന്ന പദം ഏറ്റവും കൂടുതൽ പ്രാവശ്യം ഒരു ധനമന്ത്രി നിയമസഭയിൽ ബജറ്റ് വേളയിൽ ഉച്ചരിച്ചെന്ന ക്രെഡിറ്റോടെ ഇന്നത്തെ സംസ്ഥാന ബജറ്റ് ശ്രദ്ധേയമായി . പ്രവാസികളുടെ ഇൻഷുറൻസിനും പെൻഷനും ഊന്നൽ . ആശ്വാസ പരിപാടികൾക്ക് മുൻതൂക്കം. പ്രവാസികളുടെ സാംസ്‌കാരിക പദ്ധതികൾക്കും വിഹിതം. ഭാഷ പഠിപ്പിക്കാൻ പ്രവാസികൾക്ക് പദ്ധതി . പ്രവാസി സംരംഭങ്ങൾക്കും ആനുകൂല്യം കിട്ടാവുന്ന ഉപദേശ -നിർദേശങ്ങൾ. പ്രവാസികൾക്കായി ഇന്റർനെറ്റ് റേഡിയോ വഴി ആശയ സംവേദനത്തിന് അവസരം. റിക്രൂട്മെന്റുകൾക്കും ഇടപെടൽ വരുന്നത് വഴി വിദേശത്തെ ജോലിക്ക് കൂടുതൽ ആത്മ വിശ്വാസം. പ്രവാസികളായ കുടുംബങ്ങളിലെ വയോജനങ്ങൾക്ക് ആശ്വാസ കേന്ദ്രങ്ങൾ. ചരിത്രത്തിൽ ആദ്യമായി 90 കോടി രൂപ പ്രവാസി വകുപ്പിനായി മാറ്റിവച്ചു.പ്രവാസികൾക്ക് സഹായം കിട്ടുന്നതിന് ഉണ്ടായിരുന്ന വരുമാന പരിധി വർധിപ്പിച്ചു.