Uncategorized

രൺവീറും ആലിയയും മികച്ച നടീനടന്മാർ : ഫിലിം ഫെയർ അവാർഡ് ആസാമിൽ ആഘോഷമായി

ആസാം: 65ാമത് ഫിലിം ഫെയർ അവാർഡിലെ ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്കാരം ഗല്ലി ബോയ് സംവിധാനം ചെയ്ത സോയ അക്തറിന് ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം രൺവീർ സിങും നടിയ്ക്കുള്ള സമ്മാനം ആലിയാ ഭട്ടും നേടി. ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഇരുവരെയും മികച്ച നടീ നടന്മാരുടെ പുരസ്കാരത്തിന് അർഹരാക്കിയത്

ആർട്ടിക്കിൾ 15നിലെ അഭിനയത്തിന് ആയുഷ്മാൻ ഖുരാനയാണ് ഏറ്റവും മികച്ച നടനുള്ള ക്രിറ്റിക്സ് പുരസ്കാരം നേടിയത്. സാന്ത് കി ആങ്ക് എന്ന ചിത്രത്തിലൂടെ ഭൂമി പെഡ്നെക്കറും താപ്സീ പൊന്നുവും മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് സ്വന്തമാക്കി.

ആദ്യമായിട്ടാണ് ആസാം ഫിൽംഫെയർ ചടങ്ങിന് വേദിയാകുന്നത്. കരൺ ജോഹറും വിക്കി കൗശലും ചേർന്നാണ് പരിപാടി ഹോസ്റ്റ് ചെയ്തത് . അക്ഷയ് കുമാർ , മാധുരി ദിക്ഷിത് , വരുൺ ധവാൻ എന്നിവരുടെ നൃത്ത പ്രകടനവും നടന്നു.

error: Content is protected !!