ഉമ്മുൽ ഖുവൈൻ

ഉമ്മൽ ഖുവൈൻ ; തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി ഗുരുതരാവസ്ഥയിൽ

ഉമ്മൽ ഖുവൈൻ : താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി അനിൽ നൈനാൻ ഗുരുതരാവസ്ഥയിൽ. ഉമ്മുൽഖുവൈനിൽ കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്മെൻറ്ൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ഭാര്യയായ നീനുവിൻറെ ശരീരത്തിൽ തീ പടർന്നപ്പോൾ അടുത്ത മുറിയിലായിരുന്ന അനിൽ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ അനിലിന്റെ ശരീരത്തിലേക്കും തീ പടർന്നു പിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. 90 ശതമാനം പൊള്ളലേറ്റ അനിലും 10 ശതമാനം പൊള്ളലേറ്റ മീനുവും അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലാണ്.