ഫുജൈറ

ഫുജൈറ; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റെസിഡൻഷ്യൽ സിറ്റിയുടെ നിർമ്മാണം പൂർത്തിയായി.

ഫുജൈറയിൽ 190 കോടി ദിർഹത്തിന്റെ നഗരപരിഷ്‌കരണ പദ്ധതി വിജയകരമായി പൂർത്തിയായി.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റെസിഡൻഷ്യൽ സിറ്റിയുടെ നിർമാണമാണ് പൂർത്തിയായത്.ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. 2.2 ചതുരശ്ര കിലോമീറ്ററിൽ 1100 വില്ലകളാണ് പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചത്.