അബൂദാബി ദുബായ്

ദുബായുടെ മുഹമ്മദ് ബിൻ റാഷിദ് ടോളറൻസ് അവാർഡ് ഡോ. ഹുബെർട്ടസ് ഹോഫ്മാൻ ജർമ്മനി, റാനിയ അലി സിറിയ, ഡോ. അബ്ദുള്ള അൽ റുബയ്യ എന്നിവർക്ക്

ഇതാദ്യമായി ഇന്റർനാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോളറൻസ് (IIT) ഏർപ്പെടുത്തിയിരിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ടോളറൻസ് അവാർഡിന് ഡോ. ഹുബെർട്ടസ് ഹോഫ്മാൻ ജർമ്മനി, റാനിയ അലി സിറിയ, ഡോ. അബ്ദുള്ള അൽ റുബയ്യ എന്നിവരെ തിരഞ്ഞെടുത്തു.

NAT TOLERANCE AWARD PIC231-1582104524605

 

NAT TOLERANCE AWARD PIC33-1582104528151

NAT TOLERANCE AWARD PIC2-1582104521284

NAT TOLERANCE AWARD PIC52-1582104542377

ഓരോ വിജയിക്കും ഒരു മില്ല്യൺ ദിർഹം വീതമാണ് സമ്മാനത്തുക ലഭിക്കുന്നത്. ഇന്ന് ദുബായ് ഓപ്പെറയിൽ നടന്ന വർണ്ണശബളമായ ചടങ്ങിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ലോകം മുഴുവനും വിവിധ മേഖലകളിൽ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദുബായ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കലായിരിക്കും സമ്മാനം നൽകുന്നത്. മനുഷ്യ ചിന്താഗതി , സാഹിത്യം, കലാരൂപങ്ങൾ, യുവജന പ്രൊജെക്ടുകൾ, പുതിയ മീഡിയ സംരംഭങ്ങൾ എന്നിവക്കായിരിക്കും അവാർഡ് പരിഗണന ഉണ്ടാകുകയെന്നത് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നേരത്തെ അറിയിച്ചിട്ടുണ്ട്.

NAT TOLERANCE AWARD PIC-1582104517548