ഇന്ത്യ കേരളം

ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം; മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അപകടം. സെറ്റില്‍ ക്രെയിന്‍ മറിഞ്ഞു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍ കമലഹാസനും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ക്രെയിനിന്റെ അടിയില്‍പ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

error: Content is protected !!