ഷാർജ

കല്‍ബയുടെ വികസനത്തിന് 600 കോടി ദിര്‍ഹം അ​നുവ​ദി​ച്ചു

ഷാ​ര്‍ജ: ഷാ​ര്‍ജ​യു​ടെ ശു​ചി​ത്വ ന​ഗ​രം, ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ റാ​ണി എ​ന്നീ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ക​ല്‍ബ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി 600 കോ​ടി ദി​ര്‍ഹം അ​നുവ​ദി​ച്ചു. ഇ​തി​ല്‍ 100 കോ​ടി ദി​ര്‍ഹം ഷാ​ര്‍ജ-​ക​ല്‍ബ പാ​ത​യു​ടെ നി​ര്‍മാ​ണ​ത്തി​നാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഷാ​ര്‍ജ​യി​ല്‍നി​ന്ന് ക​ല്‍ബ​യി​ലെ​ത്താ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​ർ യാ​​ത്ര ചെ​യ്യ​ണം. പു​തി​യ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത് മു​ക്കാ​ല്‍ മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങും. റോ​ഡി​​െൻറ നി​ര്‍മാ​ണം ഇൗ ​വ​ര്‍ഷം ത​ന്നെ പൂ​ര്‍ത്തി​യാ​കും.