Uncategorized

ജയലളിതയായി മാറി കങ്കണ : കയ്യടിച്ച് സോഷ്യൽ മീഡിയ

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന കങ്കണ റണൗത്തിന്റെ പുതിയ ചിത്രം തലൈവിയുടെ പുതിയ പോസ്റ്റർ ഇറങ്ങി.ജയലളിതയുടെ എഴുപത്തിരണ്ടാമത്തെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തത് . ജയലളിതയുമായുള്ള കങ്കണയുടെ സാദൃശ്യം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് . ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ചാണ് കങ്കണ പ്രായമുള്ള ജയലളിതയായി മാറിയത്. ചിത്രത്തിന് വേണ്ടി കങ്കണ ശരീര ഭാരം കൂട്ടിയിരിക്കുകയാണ് .തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. ഈ വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിൽ എത്തും.

error: Content is protected !!