ദുബായ്

സാമൂഹ്യക്ഷേമത്തിന് സവിശേഷ ശ്രദ്ധ- പ്രമോദ് മങ്ങാട്ട് (ഗ്രൂപ്പ് സി.ഇ.ഒ, ഫിനാബ്ലർ)

കേരള ധനമന്ത്രി ഇന്നവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രത്യേകമായും സാമൂഹ്യക്ഷേമത്തിന് പൂർവാധികം പ്രാധാന്യവും ഊന്നലും നല്കുന്നുവെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു. ആഗോള ദേശീയ തലങ്ങളിൽ സാമ്പത്തിക മാന്ദ്യം ഒരു യഥാർത്ഥ വെല്ലുവിളിയായി മാറിയിരിക്കുന്ന വർത്തമാനകാല അവസ്ഥയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സംതുലിതത്വം നിലനിർത്താൻ ചിലവുകളിൽ വിവേകപൂർണ്ണമായ മിതത്വവും വിഭവ സമാഹരണത്തിൽ കാര്യക്ഷമമായ ഇടപെടലും ആവശ്യമാണെന്ന യാഥാർഥ്യബോധം പ്രഖ്യാപനങ്ങളിൽ പ്രകടമാണ്. സമൂഹത്തിലെ കഷ്ടപ്പെടുന്നവരെ കാര്യമായി പരിഗണിക്കുന്ന വിവിധ പാക്കേജുകളിൽ പ്രവാസി ക്ഷേമത്തിനും കരുതൽ കാണുന്നു. ഒപ്പം പ്രവാസികളുടെ സമ്പാദ്യവും നിക്ഷേപവും കേരളത്തിന്റെ ജീവവായുവാണെന്ന തിരിച്ചറിവിൽ അവ ആകർഷിക്കുന്നതിനായി രൂപീകരിച്ച കിഫ്‌ബി, കേരള ബാങ്ക് അടക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നല്ല സ്വാധീനമുണ്ടാക്കാനിടയുണ്ട്. കൃഷി, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, തൊഴിൽ, ആരോഗ്യരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വനിതാക്ഷേമം, കലാസാംസ്കാരികം എന്നിങ്ങനെ പല സുപ്രധാന മേഖലകളെയും ബജറ്റ് നല്ല നിലയിൽ ഉൾക്കൊള്ളുന്നുണ്ട്. കേന്ദ്രത്തിന്റെ സമീപനം കൂടി അനുകൂലമായാൽ മികച്ച സാമ്പത്തിക വളർച്ച നേടാൻ കേരളത്തിന് കഴിയുമെന്നും ബജറ്റ് സൂചന നല്കുന്നതായി പ്രമോദ് മങ്ങാട്ട് പറഞ്ഞു.

error: Content is protected !!