ദുബായ്

മാപ്പിള പെരുമ- 2020 വെള്ളിയാഴ്ച ദുബായ് കരാമ സെന്ററിലെ കൺവെൻഷൻഹാളിൽ

പി. കെ അബ്ദുറബ്ബ് എംഎൽഎ പങ്കെടുക്കും.

ദുബൈ : സാമൂഹിക നവോത്ഥാന- സാംസ്കാരിക ഉന്നതിയ്ക്ക് സംഭാവനകൾ നൽകിയ പൈതൃക കലകളെ- പ്രവാസ ലോകത്ത്‌ സജീവമാക്കാൻ ലക്ഷ്യം വെച് ദുബൈ കെ.എം.സി.സി .തിരുരങ്ങാടി മണ്ഡലം കമ്മിറ്റി- മാപ്പിളപ്പെരുമ എന്ന പേരിൽ പ്രത്യേക ചടങ്ങ് ഒരുക്കുന്നു . ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ കരാമ സെന്ററിലെ കൺവെൻഷൻ
ഹാളിലാണ് ചടങ്ങ് . തനത് മാപ്പിള കലകളുടെ അവതരണങ്ങളും, ഇശൽ ശാഖകളിലെ വൈവിധ്യമാർന്ന ഈണങ്ങളും മാപ്പിളപ്പെരുമയുടെ വേദിയിലെ അരങ്ങിലെത്തും .ചടങ്ങ്
പി കെ അബ്ദുറബ്ബ് എംഎല്‍എ ഉത്ഘാടനം ചെയ്യും.

ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്‌കാരം നൽകി ആദരിക്കും.എം. കെ ഹാജി, കെ. അവുക്കാദർകുട്ടി നഹ .സി.പി കുഞ്ഞാലിക്കുട്ടി കേയി, എ.വി മുഹമ്മദ് എന്നീ പ്രമുഖരുടെ പേരിലുള്ള പുരസ്കാരങ്ങളൾ നൽകിയാണ് ആദരവ് നൽകുന്നത്.ബഷീർ മണ്ണിൽതൊടി (ജീവകാരുണ്യം ), എടരിക്കോട് ലത്തീഫ് ഹാജി ( സാമൂഹിക ഇടപെടൽ ),ഡോ.അലവിക്കുഞ്ഞ് പന്തക്കൻ( അക്കാദമിക് മികവ് ), ഇബ്രാഹിം കാരക്കാട് (സൂഫി സംഗീതം) തുടങ്ങിയവരെയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്.ചടങ്ങിൽ
തിരുരങ്ങാടി കെഎംസിസി മണ്ഡലം കമ്മിറ്റി ഏപ്രിലിൽ സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോയും പ്രകാശനം ചെയ്യും. അൽരീം ഗ്രുപ്പ് ചെയർമാൻ ദാസൻ ലോഗോ ഏറ്റുവാങ്ങും.ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും

ഇതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ദുബൈയിൽ നടന്നു. പ്രസിഡന്റ് ടി പി സൈദലവിയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ ഉത്ഘാടനം ചെയ്തു. കെ എം സി സി നേതാക്കളായ പി കെ അന്‍വര്‍ നഹ, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, ആര്‍ ഷുക്കൂര്‍, ഒ ടി സലാം, ഫൈസല്‍ തെന്നല, ഇ സാദിഖ്‌ അലി തുടങ്ങിയവര്‍ സംസാരിച്ചു. വി സി സൈദലവി, ടി സാദിഖ്‌, സാബിത്, ജബ്ബാര്‍, അസീസ് മണമ്മല്‍, സ്വാലിഹ്, ഇര്‍ഷാദ്‌ കുണ്ടൂർ,റഷീദ് ടി, റഹ്മത്തുല്ല തിരൂരങ്ങാടി ഖയ്യും എടരിക്കോട് തുടങ്ങിയവർ പങ്കെടുത്തു