Uncategorized

നെല്ലറ കുട്ടി കുക്ക് ഗ്രാൻഡ് ഫിനാലെയുടെ ഒരുക്കങ്ങൾ പൂർത്തിയായി : പോരാടാനായി 12 കുട്ടി ഷെഫുകൾ റെഡി

ദുബായ് : കുട്ടികളിൽ ആരോഗ്യ ദായകമാ ആഹാരത്തിൻറെ പ്രാധാന്യവും അവഗാഹവും സൃഷ്ടിക്കുന്നതിനായി നെല്ലറ നടത്തുന്ന കുട്ടി കുക്കിൻറെ ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 21 വെള്ളിയാഴ്ച 3.30 മുതൽ ഷാർജ അൽ റയ്യാൻ ലുലു ഹൈപ്പർ മാർക്കറ്റിൽ വച്ച് നടക്കും . ജനമനസുകളിൽ ആവേശത്തിര തീർത്ത മത്സരത്തിൽ ആയിരകണക്കിന് വന്ന അപേക്ഷകരിൽ നിന്നും രണ്ട് റൗണ്ടുകളിലായി വിജയിച്ച് വന്ന 12 കൊച്ചുമിടുക്കരാണ് ഫൈനലിൽ മാറ്റുരയ്ക്കാൻ പോകുന്നത് . ഇവർക്കായുള്ള പാചക ശില്പശാല ” The world of cooking ” എന്ന പേരിൽ പ്രശസ്ത സെലിബ്രിറ്റി ഷെഫ് / അവതാരക ജുമാന കാദിരിയുടെ നേതൃത്വത്തിൽ നടന്നിരുന്നു .

വിജയിക്ക് 10000 ദിർഹം സമ്മാനമായി നൽകുന്ന ഈ മത്സരത്തിൽ അറഫാ ഷാക്കിർ ,അമൻ സാദിഖ് ,ഇസാൻ അഫാഖ് ,ജാനകി ശങ്കർ ,ഇഹ്സാൻ,സർവേഷ് ,നാദിയ , റജ അബ്ദുൽ ,തീർത്ത , സിയാ ,സഫ്‌വാൻ ,സഫാന എന്നിവരാണ് മത്സാർത്ഥികൾ. ഫെബ്രുവരി 21 വെള്ളിയാഴ്ച മത്സരത്തിൽ ജുമാന കാദിരിയും നെല്ലറയുടെ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ നെല്ലറയും ജഡ്‌ജസായി എത്തും . കൂടാതെ മാജിക് ഷോയും പ്രശസ്ത ഗായകർ നയിക്കുന്ന ഗാനമേളയും ഒരുക്കുന്നുണ്ട് .കുട്ടികളുടെ പാചക നൈപുണ്യം കണ്ടറിയാനും ,കലാവിരുന്ന് ആസ്വദിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു .

 

error: Content is protected !!