ദുബായ് ഷാർജ

ആവേശം നിറയുന്നു ; നെല്ലറ കുട്ടി കുക്ക് മത്സരം ഫൈനലിലേക്ക് ; ഇവർ രണ്ടാം മത്സരത്തിലെ വിജയികൾ

പതിനായിരം ദിർഹംസ് ക്യാഷ് പ്രൈസ് നേടാൻ 12 കുട്ടി കുക്കുകൾ തയ്യാറാകുന്നു . ഇന്നലെ ഹസനായിലെ ലുലു ഹൈപ്പർമാർക്കെറ്റിൽ നടന്ന നെല്ലറ കുട്ടി കുക്കിന്റെ രണ്ടാം ഘട്ട മത്സരത്തിൽ 7 പേരെ തിരഞ്ഞെടുത്തു . 15 പേർ അടങ്ങിയ വാശിയേറിയ മത്സരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവർ അമൻ സാദിഖ് ,ഇസാൻ ,ജാനകി ,ഇഹ്സാൻ,സർവേഷ് ,തീർത്ത ,സിയ എന്നിവരാണ്. ഈ 7 പേരും ആദ്യ റൗണ്ടിൽ തെരെഞ്ഞെടുത്ത 5 പേരും ഫെബ്രുവരി 21 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും . ഇവർക്കുള്ള സ്പെഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമുകളും നെല്ലറ ഒരുക്കിയിട്ടുണ്ട് .

error: Content is protected !!